ശരീരം ക്ഷേത്രമെന്ന് ഭാരതീയ സംസ്കൃതി.ആത്മാവിനെ സംരക്ഷിക്കുന്നത് ദേഹം (ശരീരം) എന്ന് ഭാരതം.
പഞ്ചഭൂത നിർമ്മിതമായ, പഞ്ചേന്ദ്രിയങ്ങളാൽ അനുഗ്രഹിക്കപ്പെട്ട, നവദ്വാരങ്ങളുള്ള, മോക്ഷത്തിന് കാരണമാവുന്ന ഒന്നത്രേ മനുഷ്യ ശരീരമെന്ന് ഭാരതം.നമ്മുടെ നിലനിൽപ്പിന്റേയും അസ്ഥിത്വത്തിന്റേയും പുറം കാഴ്ചയാണ് ശരീരമെന്ന് കണ്ടെത്തിയ സംസ്കൃതി.ധർമ്മം അനുഷ്ഠിക്കലാണ് ശരീരത്തിന്റെ ഉദ്ദേശ്യമെന്ന് ഭാരതം.
അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് ശരീരം ആത്മാവിന്റെ മിത്രമോ ശത്രുവോ ആകുമെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രവും ജനങ്ങളും.മൂല്യങ്ങളാൽ സമ്പന്നമായ കർമ്മത്താൽ, ശരീരമെന്ന ക്ഷേത്രത്തിലെ ഈശ്വര ചൈതന്യം എല്ലാവർക്കും അനുഭവവേദ്യമാവട്ടെ ദേഹി കുടികൊള്ളുന്നത് ദേഹം .അതിനാൽ ഏറെ ശുദ്ധവും കൃത്യവും ആരോഗ്യപൂർണ്ണവുമായി പരിപാലിക്കപ്പെടേണ്ടതാണ് ശരീരം .ശങ്കരാചാര്യർക്ക് അന്ന് പ്രചാരത്തിലുണ്ടായിരുന്ന തൊട്ടു – തീണ്ടി കൂടായ്മയുടെ നിർത്ഥകത ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രീ പരമശിവൻ ചണ്ഡാല രൂപത്തിൽ വന്നുവെന്നും ” വഴി മാറേണ്ടത് ഈ ദേഹമോ ഇതിനുള്ളിലെ ദേഹിയോ ?” എന്നു ചോദിച്ചുവെന്നും അറിയുമ്പോൾ ,ആത്മചൈതന്യം പ്രകാശപൂരിതമാവണമെങ്കിൽ ധർമ്മബദ്ധമാവണം. സാധനയാൽ സമ്പന്നമാവണം ശരീരം എന്നതത്രേ സംസ്കൃതീ ഭാഷ്യമെന്ന് വെളിപ്പെടുന്നു .ധർമ്മാധിഷ്ഠിതമായി, നേരും നെറിയും പാതയായി സ്വീകരിച്ച്, നിഷ്കാമ കർമ്മികളായി, ജ്ഞാനദാഹികളായി, ഏറ്റവും ശുദ്ധമായി സദ്വൃത്തരായായി സ്വന്തം ശരീരം പരിപാലിക്കാൻ .അതു വഴി ആത്മസാക്ഷാത്ക്കാരം നേടാൻ ഏവർക്കും കഴിയട്ടെ.