സത്സംഗം

നന്മയ്ക്കൊപ്പം നിൽക്കുന്നതിനെ, നല്ലതിനോടുള്ള കൂടിച്ചേരലുകളെ സത്സംഗങ്ങളെന്ന് പറയുന്നു. കലാസപര്യയും കലാസ്വാദനവും സർഗ്ഗാത്മകതയുടേയും വായനയും എഴുത്തും അക്ഷരങ്ങളുടേയും സത്സംഗങ്ങളാണ്. പൈതൃക ഭൂമികയിലേയ്ക്കുള്ള യാത്രകൾ ചരിത്രത്തിനൊപ്പമുള്ള സത്സംഗവുമ്പോൾ അത്മാന്വേഷണങ്ങൾ സംസ്കൃതിയ്ക്കൊപ്പമുള്ള സത്സംഗങ്ങളുമത്രേ.

വിദ്യാഭ്യാസ സത്സംഗത്തിലൂടെ അറിവ് നേടുന്നതിനൊപ്പം ധ്യാന ശുദ്ധി കൈവരിക്കാനും സാധിക്കുന്നത്, ഉൾക്കാഴ്ചയിലൂടെ തനിയേ നേടാവുന്നതും ഗുരുവിലൂടെ നേടാവുന്നതുമായി രണ്ടു തരം സത്സംഗങ്ങൾ മൂലമെന്ന് രമണമഹർഷി പറയുന്നു. ജീവിതത്തിലെ ഓരോ നിമിഷവും സത്സംഗങ്ങളാക്കി മാറ്റാനാവട്ടെ നമുക്കേവർക്കും.