എന്തു ചെയ്യുന്നുവെന്നതു പോലെ പ്രധാനമാണ് എങ്ങനെ ചെയ്യുന്നുവെന്നും . ലോകത്തോട് ഇത് ആദ്യം പറഞ്ഞത് ഭാരതം.ശരീരശുദ്ധി രോഗങ്ങളിൽ നിന്നും.വാക് ശുദ്ധി പ്രതിസന്ധികളിൽ നിന്നും സമൂഹശുദ്ധി മാലിന്യങ്ങളിൽ നിന്നും നമ്മെ കരകയറ്റുമ്പോൾ മനോശുദ്ധി കരുത്തു ചിന്താശുദ്ധി ആത്മവിശ്വാസവും ആത്മശുദ്ധി മോക്ഷവും നിസ്സംശയം പ്രദാനം ചെയ്യുന്നു.ഭക്ഷണം ശുദ്ധവും, നോക്കിക്കാണൽ പ്രസാദാത്മകവും, ഇടപെടൽ ആത്മാർത്ഥവും ,കർമ്മം സമർപ്പിതവുമായിരിക്കേ ശുദ്ധി നമുക്കുള്ളിലും, നമുക്കു ചുറ്റും പ്രകാശം വിതറുന്നത് അനുഭവിക്കാനാവും .ബ്രഹ്മചൈതന്യത്തിന്റെ വാഹകരായ എല്ലാ മനുഷ്യർക്കും ജീവിതനിഷ്ഠയായി ശുദ്ധി സ്വീകരിക്കാനും അതുവഴി ജീവിതവിജയം നേടാനും കഴിയട്ടെ .
മനുഷ്യജീവിതം ധന്യമാവാൻ പഞ്ചശുദ്ധി രൂപപ്പെടുത്തിയ സംസ്കൃതി – ഭാരതീയ സംസ്കൃതി.ശരീര ശുദ്ധി, മന:ശുദ്ധി, വാക് ശുദ്ധി, ആഹാര ശുദ്ധി, കർമ്മ ശുദ്ധി തുടങ്ങി മനുഷ്യ ജീവിതം സാർത്ഥകമാക്കാൻ ശുദ്ധിയുടെ വിവിധ തലങ്ങൾ വികസിപ്പിച്ച് അത് ജീവിതത്തിൽ ആചരിച്ച്, ലോകഹിതത്തിനായി പ്രാർത്ഥിച്ച രാഷ്ട്രം.ശാന്തവും ശുദ്ധവുമായ മനസ്സും ശരീരവും ഈശ്വര സാക്ഷാത്ക്കാരത്തിന് അനിവാര്യമെന്ന് ഭാരതം.
ഏതൊരുവൻ ഈ ശുദ്ധികൾ ആചരിക്കുന്നുവോ അവന് സൽപ്പുത്രയോഗം നിശ്ചയമെന്ന് കണ്ടെത്തിയ രാഷ്ടവും ജനങ്ങളും.ശുദ്ധിയോടെ സ്വധർമ്മാചരണം നടത്തി ആത്‌മ സാക്ഷാത്ക്കാരം നേടാൻ കഴിയട്ടെ. അതുവഴി കൂടുതൽ നന്മയിലും, സമാധാനത്തിലും പുലരാനാവട്ടെ.