ഒരുവന്റെ ഉള്ളിലെ ഉൺമയുടെ സ്വയം ബോദ്ധ്യപ്പെടുത്തലാണ് സമാധാനം. തന്നോടും ചുറ്റുമുള്ളതിനോടുമുള്ള താള നിബദ്ധതയാണത്. നിർമ്മലമായും സംഘർഷ രഹിതമായും പ്രകൃതിയിൽ സ്വപ്രകൃതി ലയിക്കുമ്പോൾ ശാന്തി സംഭവിക്കുന്നു.
ഇന്നത്തെ ജീവിതപ്പാച്ചിൽ അത്യന്തം ഉദ്വേഗഭരിതമായ അന്തരീക്ഷം പലപ്പോഴും സൃഷ്ടിക്കാറുണ്ട്. ധനം, പ്രശസ്തി, അധികാരം തുടങ്ങി ഏവരുടേയും സ്വപ്ന പദ്ധതികൾ മിക്കപ്പോഴും ആധിയും വ്യാധിയും ജനിപ്പിക്കാറുമുണ്ട്. എന്നാൽ മൂല്യാധിഷ്ഠിത ജീവിതവും പ്രസാദാത്മക മനോഭാവവും നമ്മെ സമാധാന ചിത്തരാക്കും.