സംഭവിക്കുന്നത് എന്തു തന്നെയായാലും ലക്ഷ്യത്തിൽ നിന്ന് അണുവിടെ വ്യതിചലിക്കാതെ മുന്നേറാനുള്ള ഇച്ഛാശക്തിയാണ് സ്ഥിരോൽസാഹം. പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ഏറ്റവും ശരിയായ മാർഗ്ഗവുമാണത്.
ജീവിതത്തിൽ കുന്നോളം കിനാവു കാണുന്നതെളുപ്പമാണ്. എന്നാൽ ആ സ്വപ്നങ്ങളെ പിൻതുടരുക എന്നത് ഏറെ പ്രയാസകരമാണ്. പക്ഷേ എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് ലക്ഷ്യപ്രാപ്തിക്കായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടേയിരിക്കുക എന്നതത്രേ സ്ഥിരോത്സാഹം. ഏറെ ദുഷ്ക്കരമായ ഈ സ്വഭാവഗുണം നേടാൻ നമുക്ക് സ്ഥിരമായി ഉൽസാഹിക്കാം.