സ്നേഹം

പ്രാണവായുവിന് സമമാണ് സ്നേഹമെന്ന മൂല്യം. സ്നേഹം പകർന്നു നൽകുന്ന ബന്ധങ്ങളുടെ ഇഴയടുപ്പവും കരുതലും മൂലമാണ്
അനശ്ചിതത്വങ്ങളും സങ്കീർണ്ണതകളും നിറഞ്ഞ ജീവിതത്തിൽ നാം കരുത്തോടെ മുന്നോട്ടു പോവുന്നത്.

ജീവജാലങ്ങളിലെല്ലാം പ്രകടമാവുന്നുവെന്നതിനാൽ കേവലം മാനുഷിക വികാരമല്ല മറിച്ച് സാർവ്വജനീന സ്വഭാവമുണ്ട് സ്നേഹത്തിനെന്നനുമാനിക്കാനാവും. സ്വാർത്ഥത പുരളാത്ത സ്നേഹം സ്വഭാവമായി മാറ്റിയവരത്രേ മഹാത്മാക്കൾ. സ്നേഹപൂർണ്ണമാവട്ടെ എല്ലാ ജീവിതങ്ങളും.