സ്വരൂപവും സ്വത്വവും

അനുകരണം കലയാണെന്നും, മാറ്റമാണ് സത്യമെന്നും പറയുമ്പോഴും, നമുക്കോരോരുത്തർക്കും പൈതൃകമായി കിട്ടിയ സ്വരൂപവും സ്വത്വവുമുണ്ട്. പക്ഷേ പലരും ഇത് തിരിച്ചറിയുന്നില്ലായെന്നത് ഖേദകരം തന്നെയാണ്. പുറംമോടിയിൽ അഭിരമിക്കുകയും, ഉൾക്കാഴ്ച കൈവിടുകയും ചെയ്യുമ്പോൾ ശോഷിക്കുന്നത് അകക്കാമ്പ് എന്ന് വ്യക്തം.

മാറ്റത്തെ ഉൾക്കൊള്ളുമ്പോൾ തന്നെ, ജന്മസിദ്ധ സൗഭാഗ്യങ്ങളുടെ തനിമയും, ഗരിമയും, ശുദ്ധിയും തിരിച്ചറിയുകയും, അവയെ കൂടുതൽ പുഷ്ക്കലമാക്കുകയുമാണ് സാർഥകമായ മനുഷ്യ ജന്മത്തിൽ അഭിലഷണീയമായത്.