*Limits to Growth*
( *വളർച്ചയ്ക്ക് പരിധിയുണ്ട്*)
1972 ൽ Club of Rome എന്ന സംഘടന പുറത്തിറക്കിയ പഠന റിപ്പോർട്ടാണ് *Limits to Growth*( *വളർച്ചയ്ക്ക് പരിധിയുണ്ട്*) എന്നത്. 1900 മുതൽ 2100 വരെയുള്ള കാലഘട്ടത്തിലെ പന്ത്രണ്ട് വിവിധ മേഖലകളിലെ മാറ്റത്തിന്റെ ചിത്രമാണീ പുസ്തകം. മനുഷ്യന്റെ ജീവിത രീതികൾ കൊണ്ട് സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലുണ്ടായിക്കൊണ്ടിരിക്കുന്ന, ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളുടെ മുന്നറിയിപ്പായിരുന്നു അത്. 20 വർഷങ്ങൾക്കു ശേഷം, തുടർച്ചയായ പഠനങ്ങളിലൂടെ *Beyond the Limits*,
( *പരിധികൾക്കപ്പുറത്തേക്ക്*)
എന്ന മറ്റൊരു പഠന റിപ്പോർട്ടും അതേ സംഘം തന്നെ പുറത്തിറക്കി.
ഭൂമിയിലെ വിഭവങ്ങൾ സൂഷ്മതയോടെ ഉപയോഗിക്കേണ്ടതെന്ന വലിയ ചിന്തയാണ് ഈ രണ്ടു പഠനങ്ങളും നൽകുന്നത്. വളർച്ചയ്ക്ക് പരിധി ഉണ്ടെന്നും അനിയന്ത്രിതമായ വളർച്ച
മനുഷ്യന്റെ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ശാസ്ത്രീയമായ വിലയിരുത്തലുകളാണ് ഇവ രണ്ടും.
ഭൗതികമായ വളർച്ചയ്ക്ക് എന്നും പരിധികളുണ്ടായേക്കാം. എന്നാൽ സ്നേഹം, കാരുണ്യം, നന്മ, സന്തോഷം, ജീവിതമൂല്യങ്ങൾ, ആധ്യാത്മിക അഭ്യുന്നതി എന്നിവയ്ക്ക് പരിധി നിർണ്ണയിക്കുക സാധ്യമല്ല. നിർണ്ണയിക്കുകയുമരുത് എന്ന് സംസ്കൃതി.