മാതൃരൂപേണ പ്രകൃതി രൂപേണ ശക്തിരൂപേണ മേധാരൂപേണ സ്ഥിതി ചെയ്യുന്ന ഒരു മഹനീയ വ്യക്തിത്വം മലയാളത്തിലുണ്ടെങ്കിൽ അത് പ്രസിദ്ധ കവയിത്രിയും പരിസ്ഥിതിവാദിയും സാംസ്ക്കാരിക പ്രവർത്തകയുമായ സുഗതകുമാരിയാണ്.
സ്ത്രീ ചൈതന്യം വാഗ്ദേവതയായ സരസ്വതിയായും, സ്ഥിതി കാരിണിയായ ലക്ഷ്മിയായും, തിന്മ നിഗ്രഹിണിയായ ദുർഗ്ഗയായും നമുക്കിടയിൽ പ്രകാശം വിതറിയ അപൂർവ്വഭാഗ്യം അനുഭവിക്കാനായത് നമ്മുടെ സുകൃതം.