കൃത്യമായിരിക്കുന്ന അവസ്ഥയായതിനാൽ തെറ്റിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് കൃത്യത. സ്വീകാര്യമായ കാലതാമസം പോലും ഒന്നിനും അനുവദിക്കാനരുതാത്ത സൂഷ്മതയാണ് വ്യക്തിത്വഗുണം കൂടിയായ കൃത്യത.
സമയനിഷ്ഠ പാലിക്കുക, ചുമതലകൾ സമയബന്ധിതമായി നിർവ്വഹിക്കുക, പുന:പരിശോധനയ്ക്കിട നൽകാനാവാത്ത വിധം രേഖപ്പെടുത്തലുകളിൽ സൂക്ഷ്മത പുലർത്തുക, പഴുതുകളടച്ചുള്ള കർത്തവ്യനിർവ്വഹണം ഇവയൊക്കെ കൃത്യതയുടെ
നേർസാക്ഷ്യങ്ങളാണ്. ലക്ഷ്യപ്രാപ്തി വേഗത്തിൽ നേടാനും, കർമ്മ കുശലനെന്ന് സുവിദിതനാവാനും കൃത്യതയോളം നല്ല കൂട്ടുകാരനില്ല തന്നെ. കൃത്യത കൈമുതലാക്കി ജീവിത വിജയം കൈവരിക്കാൻ ഏവർക്കും സാധിക്കട്ടെ.