ജീവിതവേഗം വർദ്ധിച്ചു വരുന്നത് വർത്തമാനകാലത്തിന്റെ സവിശേഷതയാണ്. തിരക്കോടു തിരക്കാണെല്ലാവർക്കും.ഈ ധൃതി കാരണം ഏറ്റവും പ്രധാനപ്പെട്ടവ ഓർക്കാനോ, ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി, കൃത്യനിഷ്ഠയോടെ ചെയ്യുവാനോ പലപ്പോഴും നമുക്കാവുന്നില്ല.
എന്നാൽ അമിതമായ തിരക്ക് മനസ്സിനെ ബാധിച്ചാൽ അവിടം ഉൽകണ്ഠ കൊണ്ട് നിറയും. ചിന്താശേഷിയും വിവേചനബുദ്ധിയും കുറയുക മാത്രമല്ല, സമാധാനവും സ്ഥിര ബോധവും ജീവിതത്തിൽ കുറയുകയും ചെയ്യും. അവധാനതയോടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടാൻ യോഗ, ധ്യാനം എന്നിവ നമ്മെ സഹായിക്കും.