നിറച്ചും ഫലങ്ങളുള്ള മരങ്ങൾ താഴേക്ക് ചായുന്നതു പോലെയും താഴ്ചയിലേക്ക് മാത്രമേ നീരൊഴുകുന്നുള്ളൂ എന്നതും വിനയത്തിൻ്റെ വിജയപാഠങ്ങൾ പ്രകൃതി നമ്മെ അറിയിക്കുന്നതാണ്. വിവേകമുള്ളവൻ വിനയാന്വിതനെന്ന ലോകസത്യം അനേക മഹദ് വ്യക്തികളും നമ്മെ ഓർമ്മപ്പെടുത്തുന്നു.
സമുദ്രത്തിലേക്ക് നദികൾ ഒഴുകുന്നതും കടലിന്റെ കരുത്തായി താഴ്ച മാറുന്നതും പോലെയാണ് താഴ്മ സ്വഭാവഗുണമായി ഭവിച്ച മനുഷ്യരിലേക്ക് സൗഹൃദം അനുസ്യൂതം ഒഴുകിയെത്തുന്നത്. വിനയം ശീലിക്കാനും അതിൻ്റെ സൗരഭം നമുക്ക് ചുറ്റും പരത്താനും അതുവഴി ഉയരങ്ങൾ കീഴടക്കാനും ഏവർക്കും സാധിക്കട്ടെ.