ലാളിത്യം

ജീവിതത്തിൽ പലരും പുലർത്തുന്ന അസാധാരണമായ സാധാരണത്വമാണ് ലാളിത്യം. ചിന്തയിലും വാക്കിലും പ്രവർത്തിയിലും ലാളിത്യമുണ്ടാവുമ്പോൾ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാവും.

സുഖവും പുരോഗതിയുമെന്നാൽ ആഗ്രഹങ്ങളുടെയും സൗകര്യങ്ങളുടെയും പെരുക്കവും അത് നേടിയെടുക്കലുമല്ല. പരിമിതമായ വിഭവങ്ങളാൽ അത് അസാദ്ധ്യവുമാണ്. ലാളിത്യം ജീവിത വ്രതമായി പാലിക്കാൻ നമുക്കേവർക്കും പരിശ്രമിക്കാം.