തിരുത്ത്

തെറ്റ് മനസ്സിലാക്കാനും ഇനിയത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാനും സംഭവിച്ചു പോയ പിഴകളെ നേരെയാക്കാനും നാം നടത്തുന്ന ശ്രമമാണ് തിരുത്ത്. അത് വ്യക്തിത്വം കൂടുതൽ മിഴിവേകാനും ജീവിതത്തിൽ വളരാനും ഉയരാനും എല്ലാവരേയും പ്രാപ്തരാക്കും.

തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമെന്ന തിരിച്ചറിവ് തുടർന്നു പുലർത്തേണ്ട ജാഗ്രത സൂക്ഷ്മവും ശക്തവുമാക്കുന്നു. ഇതിൽ നിന്നുൾക്കൊള്ളുന്ന പാഠം സന്തോഷാനുഭവങ്ങളിൽ നിന്ന് നേടാനാവുന്നതല്ല. തെറ്റുകുറ്റങ്ങൾ തിരുത്താനും തിരുത്തിക്കാനുമുള്ള ഇച്ഛാശക്തി ഏവരിലും നിറയട്ടെ.