ജീവിതത്തിൽ നേടിയ വൃദ്ധികളുടെ അനുഭവകാലമാണ് വാർദ്ധക്യം. തികച്ചും ജീവശാസ്ത്രപരമായ ഒരു അവസ്ഥ മാത്രമല്ല അത്. ജ്ഞാന വൃദ്ധൻ എന്നത് അറിവിനാൽ സമ്പന്നമായ പൂജനീയ ജീവിത മാതൃകകളത്രേ.
കാലപ്പഴക്കത്താലും അനുഭവസാക്ഷ്യം കൊണ്ടും നാം ആർജ്ജിച്ചെടുത്ത നന്മകളുടെ വിളവെടുപ്പുകാലം കൂടിയാണ് വാർദ്ധക്യം. നെടുനാളത്തെ അക്ഷീണ കർമ്മങ്ങളിൽ നിന്നുള്ള വിടുതലും സംയമനശാന്തിതീരങ്ങളുമാണത്. വാർദ്ധക്യദിനങ്ങൾക്കായി തയ്യാറെടുക്കാനും വൃദ്ധാവസ്ഥകളെ അംഗീകരിക്കാനും നമുക്ക് കഴിയട്ടെ.