തന്റെ കൈയ്യിലെ മൊബൈലിൽ തെളിയുന്ന അദ്ധ്യാപകനിലൂടെ അറിവിന്റെ ഉന്നതമായ തലത്തിലുയരാൻ കരുത്തുകാണിക്കുന്ന വിദ്യാർത്ഥിയും, നൂതന സങ്കേതങ്ങളെ തന്റെ വരുതിയിലാക്കി, സമൂഹം കല്പിച്ചു നൽകിയ കടമ ആത്മാർത്ഥമായി നിർവ്വഹിക്കുന്ന അദ്ധ്യാപകനും, ഉറപ്പിക്കുന്ന ഒരു മൂല്യമുണ്ട്.
രാഷ്ട്ര നിർമ്മിതിയുടെ അടിസ്ഥാന ശിലകളാണിവ രണ്ടും. ഒരുനാളും വറ്റാത്ത തെളിനീരുറവകളായി എന്നെന്നും ഒന്നായി ചേർന്നൊഴുകേണ്ടവ.