പ്രാണൻ എന്നാൽ ജീവശക്തി. അത് നമ്മുടെ ഉള്ളിലെ ജീവന്റെ തുടിപ്പാണ്. നമ്മുടെ ചിന്തയും വികാരവും ചോദനകളും ചലനങ്ങളുമെല്ലാം പ്രാണനാൽ ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്നതിനാൽ ജീവജാലങ്ങൾക്കേറ്റവും പ്രീയപ്പെട്ടത് അവരുടെ പ്രാണൻ തന്നെയാണ്.
അത് ബ്രഹ്മത്തിന്റെ സൂക്ഷ്മരൂപവും അതിനാൽ തന്നെ പ്രപഞ്ചസ്പന്ദനവുമാണ്. ഏറ്റവും വിലപ്പെട്ടതെന്തും നാം പ്രാണനോടൊപ്പം പറയാറുണ്ട്. പ്രാണനാഥൻ, പ്രാണപ്രേയസി എന്ന് പ്രണയ പദങ്ങളായും പ്രാണവായു എന്ന് ശ്രേഷ്ഠ താൽപര്യങ്ങളേയും പരിഗണിക്കുന്നത് പ്രാണൻ ജീവിതത്തിലേറ്റവും ഉൽക്കൃഷ്ടമെന്നതിനാലത്രേ. ഏവർക്കും പ്രാണനായി മാറട്ടെ ദേശവും പൈതൃകവും ജീവിതമൂല്യങ്ങളും.