ഭാഗ്യം

ആഗ്രഹിക്കുന്നതു പോലെ തന്നെ ജീവിതത്തിൽ സംഭവിക്കുമ്പോൾ അതിനെ ഭാഗ്യമെന്നു പറയാം. ഭാഗ്യ നിർഭാഗ്യങ്ങളെ അടിസ്ഥാനമാക്കി ജീവിതവിജയത്തെ നാം പലപ്പോഴും പരിഗണിക്കാറുമുണ്ട്.അപ്രക്ഷീതമായി ഭവിക്കുന്നതും ഭാഗ്യ നിർഭാഗ്യങ്ങൾ തന്നെ.

ദൈവദത്തമായും ജന്മദത്തമായും കർമ്മബലത്താലും നേടുന്നതൊക്കെയും ഭാഗ്യത്തോടു കൂട്ടിചേർക്കാറുമുണ്ട്. എന്നാൽ ധർമ്മത്തിൽ നിന്ന് അണുവിടെ വ്യതിചലിക്കാതെ സ്വന്തം കർമ്മം അനുഷ്ഠിക്കുകയും ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്താൽ അതിനപ്പുറം ജീവിത ഭാഗ്യം മറ്റൊന്നില്ല തന്നെ. സമൂഹത്തിൽ നന്മ പരത്തുവാനുള്ള ഭാഗ്യം നമുക്കെല്ലാം കൈവരട്ടേ.