വാർത്തകൾ

ചതുർദിശകളിലും ഭൂമിയിൽ അനുനിമിഷം നടക്കുന്നതെല്ലാം വാർത്തകളായി നമ്മുടെ മുന്നിലെത്തിക്കുന്നതിനാലാവണം മാധ്യമങ്ങളെ ജനാധിപത്യത്തിൻ്റെ നാലാംതൂണ് എന്ന് പറയുന്നത്. ജനനം, മരണം, വിവാഹം, സ്ഥാനാരോഹണം, കലാപം, കലഹം, യുദ്ധം, ഭരണം, സേവനം, അങ്ങനെ സൂര്യന് താഴെയും മുകളിലുമായി എന്തും വാർത്താവിഷയങ്ങൾ തന്നെ.

കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ ശക്തിയുള്ള വാർത്താവിതരണ സംവിധാനങ്ങൾ വാണിജ്യവൽക്കരിക്കപ്പെടുമ്പോൾ വാർത്തകൾ വളച്ചൊടിക്കപ്പെടുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നതായി കണ്ടുവരാറുണ്ട്. വക്രീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സ്വീകാര്യത നേടുന്നതും പതിവാണ്. സത്യസന്ധവും പ്രസാദാത്മകവുമായ വാർത്തകൾ നമുക്ക് നവോത്ഥാനം സമ്മാനിക്കട്ടെ.