നന്നായി തയ്യാറെടുത്തു കഴിഞ്ഞു എന്നാൽ ഉദ്യമത്തിൽ പകുതി വിജയിച്ചുവെന്ന് ഉറപ്പിക്കാം. ജീവിതത്തിലെ എല്ലാ പ്രധാന ചുവടുവയ്പ്പുകൾക്കും മുന്നൊരുക്കം കൂടിയേ തീരൂ.
പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മുന്നൊരുക്കത്തോടെ മാത്രമേ മാറ്റത്തെ അഭിമുഖീകരിക്കാറുള്ളൂ. കൂടൊരുക്കുന്നതും, ദേശാടനം നടത്തുന്നതും, ഭക്ഷണം സംഭരിക്കുന്നതും മുന്നൊരുക്കം തന്നെയാണ്. നമുക്കും, വ്യക്തവും, ധീരവും, സ്ഥിരോൽസാഹത്തോടും കൂടിയും, ജീവിത വിജയത്തിനായി ക്രമമായ തയ്യാറെടുപ്പുകൾ നടത്താം.