നമ്മുടെ വീടും, ജോലിയും, പദവിയും,പണവുമൊന്നും സ്ഥിരമല്ല. നാം നേടുന്ന ഈ ഭൗതിക നേട്ടങ്ങളെല്ലാം നമ്മുടെ ആയുസ്സിന്റെ പരിധിക്കുള്ളിലാണ്. ജീവിതം പോലും താൽക്കാലികമാവുമ്പോൾ എങ്ങിനെയാണ് മേൽവിലാസം സ്ഥിരമാവുന്നത്.
ഇന്നലെകളിൽ ഇവയൊക്കെ മറ്റാരുടെയോ ആയിരുന്നു. നാളെ മറ്റാരുടെയോ ആയിത്തീരുകയും ചെയ്യും. എല്ലാം മാറുക തന്നെ ചെയ്യും. കാലവും, പ്രകൃതിയും, ബന്ധങ്ങളും, കാഴ്ചപ്പാടുകളുമെല്ലാം.
കാലത്തിനതീതരായ കർമപുണ്യമുള്ളവരാണ് കാലശേഷവും സൂര്യശോഭയോടെ തിളങ്ങി നിൽക്കുന്നത്. എടുത്തതിനെക്കാൾ കൊടുത്തതാവും ആയുസ്സിന്റെ തുടർച്ചയും സ്ഥിരതയും നിർണ്ണയിക്കുന്നത്.