വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതും വിശേഷ ഭാവത്തിൽ നാം മനസ്സിലാക്കേണ്ടതുമത്രേ വിഗ്രഹം. അതിനാൽ ഭക്തി, സ്നേഹം, ധൈര്യം, ദയ, സത്യം, അഹിംസ തുടങ്ങി സർവ ചരാചരങ്ങളുടേയും നിലനിൽപ്പിനാധാരമായ മൂല്യങ്ങൾ നമ്മിൽ ഉണർത്തുന്നതെല്ലാം വിഗ്രഹങ്ങൾ തന്നെ.
മൺമറഞ്ഞ മഹത് വ്യക്തികളുടെ വിഗ്രഹം ഹൃദയത്തിനുള്ളിലും പൊതുയിടങ്ങളിലും നാം പ്രതിഷ്ഠിക്കാറുണ്ട്. കാലമേറെ കഴിഞ്ഞാലും ചില രചനകൾ, വാസ്തുവിസ്മയങ്ങൾ, വാക്കുകൾ, സേവനം എന്നിവയൊക്കെ വിഗ്രഹതുല്യമായി നമുക്കിടയിൽ ചിരസ്മരണ നേടുന്നു.
അപാരവും അനന്തവുമായ ഊർജ്ജ സ്രോതസ്സായ അനവധി വിഗ്രഹങ്ങൾക്ക് ഇനിയും നമ്മുടെ നാട് ജന്മമേകട്ടെ.