ശീലങ്ങൾ

ശീലങ്ങളാണ് മനുഷ്യരെ സൃഷ്ടിക്കുന്നതെന്ന് ഭാരതീയ സംസ്കൃതി.നല്ല ശീലങ്ങളാണ് സംസ്കൃതിയുടെ നിലനിൽപ്പിനാധാരമെന്ന് ഭാരതം.സത്യ മാർഗ്ഗത്തിൽ ജീവിതം ശീലമാക്കിയ നാടും ജനങ്ങളും.പകർന്നു നൽകിയ സംസ്കൃതി.നല്ല ശീലങ്ങൾ നമുക്കും മറ്റുള്ളവർക്കും നന്മയും, ശ്രേയസ്സും, ശാന്തിയും, വളർച്ചയും സമ്മാനിക്കുമെന്ന് ഭാരതം.ശീലമാണ് ശൈലി എന്നും, അത് യോഗിയുടെ ലക്ഷണമെന്നും പ്രഖ്യാപിച്ച രാഷ്ട്രം
ജീവിതാനുഭവത്താൽ,ആഭിമുഖ്യങ്ങളാൽ.അറിവും ,അഭ്യാസവും,ഉൾവിളിയും കൊണ്ട്.
സമൂഹം, ബന്ധങ്ങൾ, സൗഹൃദങ്ങൾ ഇവ മൂലവും…. ജനിക്കുന്നവയാണ് ശീലങ്ങൾ .
ഏതു ശീലവും നിത്യാഭ്യാസത്താൽ സ്വഭാവമായിത്തീരുകയുംഅത് പിന്നീട് നമ്മുടെ നിയതിയായി മാറുകയും ചെയ്യുന്നുവെന്ന് സംസ്കൃതി .

അതിനാൽ ഗൗരവബുദ്ധ്യാ ആചരണങ്ങളെയും, ചിന്തകളെയും, ഇഷ്ടാനിഷ്ടങ്ങളെയും പരിഗണിക്കേണ്ടതുണ്ട് .ആ മരം .ഈ മരം രാമമന്ത്രമായി പരിണമിച്ച് രാമായണ രചയിതാവായി പരിണമിച്ച രത്നാകരനും.
സംശയം ചോദിച്ചു ചോദിച്ചു ഒടുവിൽ ഉത്തരമായി മാറിയ സ്വാമി വിവേകാനന്ദനും .കൃഷ്ണനെ പ്രണയിച്ച് പ്രണയ പ്രതീകമായിത്തീർന്ന രാധയും.കറുത്ത തുന്നിയാൽ കണ്ണുപൊട്ടി ഒടുവിൽ അന്ധയായി പരിണമിച്ച ഗാന്ധാരിയും.സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തി മഹാത്മാവായി മാറിയ ഗാന്ധിജിയും . നാരായണ മന്ത്രത്താൽ തൂണിൽ നിന്ന് അവതാരത്തെ പുറത്തെത്തിക്കാൻ സാധിച്ച പ്രഹ്ലാദനും . ശീലങ്ങളുടെ ശക്തമായ നേർക്കാഴ്ചകളെന്ന് സംസ്കൃതി.മരത്തിലിരിക്കുന്ന പാവക്കിളിയുടെ കണ്ണ് മാത്രം കാണാവുന്ന സൂക്ഷ്മത ശീലിക്കാനും.തിക്താനുഭവങ്ങളിലും സത്യം കൈവിടാത്ത യുധിഷ്ഠിരനാവാനും.സർവ്വം നഷ്ടപ്പെട്ടാലും എന്നും ഹരിശ്ചന്ദ്രനാവാനും.ത്യാഗമാണഭ്യുന്നതിയെന്നുയർത്തിക്കാട്ടുന്ന കർണ്ണനാവാനും.