അറിവിനായുള്ള അന്വേഷണത്തെ എന്നും പ്രോത്സാഹിപ്പിച്ച ഭാരതീയ ശാസ്ത്ര പാരമ്പര്യം.ലോകം മുഴുവൻ സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന് വിശ്വസിച്ച കാലത്തും, ഭൂമിയാണ് ഭ്രമണം ചെയ്യുന്നതെന്ന് മനസ്സിലാക്കിയ നാടും ജനങ്ങളും.ജ്ഞാനാഭ്യാസരഹസ്യം അരയന്നത്തിനും ഉണ്ടെന്ന് കണ്ടെത്തിയ രാഷ്ട്രം.സംസ്കൃതി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ തത്വങ്ങളെ ആചാരപദ്ധതികളാക്കി, പൈതൃക സമ്പത്താക്കി, ജീവിതത്തിൽ ആചരിച്ച രാഷ്ട്രം.
നെറ്റിയിൽ ചന്ദനവും, തുളസിക്ക് പവിത്രമായി തറ കെട്ടിയും, ക്ഷേത്രത്തിൽ ആൽമരം നട്ടും, പ്ലാവിനെ കണി കാണിച്ചും, ഉറുമ്പിന് തീറ്റ കൊടുത്തും, അഗ്നിയും, വായുവും, ജലവും ദേവതകളായും. എണ്ണമറ്റ ആചാരാനുഷ്ഠാനങ്ങളിലൂടെ ശാസ്ത്രജ്ഞാന രഹസ്യങ്ങൾ ദൈനം ദിന ജീവിതത്തിൽ പ്രായോഗികമാക്കിയ
നാടും ജനങ്ങളും.എന്തും വിദേശത്തു നിന്നെങ്കിൽ അംഗീകരിക്കുമെന്ന ബൗദ്ധിക അടിമത്തം ഉപക്ഷിച്ച് ഭാരതത്തിന്റെ ശാസ്ത്രീയ ജ്ഞാനത്തെ മനസ്സിലാക്കാൻ ശ്രമിക്കാം.ഷേക്സ്പിയറെക്കാൾ മുമ്പ് ജീവിച്ച കാളിദാസനെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിളിക്കുന്നതിനു പകരം, ഷേക്സ്പിയറെ ഇംഗ്ലീഷ് കാളിദാസൻ എന്നു വിളിക്കാൻ ശ്രമിക്കാം.ശാസ്ത്രവും, ശാസ്ത്രീയതയും, സാങ്കേതികത്വവും കൊണ്ട് സമ്പന്നമായിരുന്ന സംസ്കൃതിയുടെ ചരിത്രം അറിയാൻ ശ്രമിക്കാം.
മാനുഷികം എന്നാൽ ശാസ്ത്രോന്മുഖം കൂടിയാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞ രാഷ്ട്രം . അതിനാൽ തന്നെയാണ് ഇവിടെ പിറവിയെടുത്ത മഹദ്ഗ്രന്ഥങ്ങളൊക്കെ ചോദ്യോത്തര രൂപത്തിലായതും…അനന്തമജ്ഞാനമവർണ്ണനീയം എന്ന് പ്രപഞ്ചത്തെ അമ്പരപ്പോടെ ലോകം നോക്കിയിരുന്നപ്പോൾ സൂര്യരശ്മികൾക്ക് സപ്തവർണ്ണമുണ്ടെന്നും. പ്രപഞ്ചം ചലനാത്മകമെന്നും…. പ്രപഞ്ച സ്വരം ഓംകാരം എന്ന പ്രണവ മന്ത്രമാണെന്ന് തിരിച്ചറിഞ്ഞതും…. ഗോളങ്ങൾ തമ്മിലുള്ള ഗുരുത്വാകർഷണം, അകലം എന്നിവ ഗണിച്ചെടുത്ത്ജ്യോ തിശാസ്ത്രം എന്ന ശാസ്തശാഖ മനുഷ്യർക്ക് നൽകിയ
സയണ മഹർഷി യുടെ സംസ്കൃതി .ഹൃദയം മാറ്റിവെയ്ക്കാമെന്ന് പാശ്ചാത്യ ലോകം തിരിച്ചറിയുന്നതിന് നൂറ്റാണ്ടുകൾക്കു മുന്നേ ആയിരക്കണക്കിന് ഹൃദയശസ്ത്രക്രിയ വിജയകരമായ നിർവ്വഹിച്ച ….പ്ലാസ്റ്റിക് സർജറി ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്ന . ആയുർവേദാചാര്യന്മാർ…ശുശ്രുതൻ ,ചരകൻ എന്നിവരുടെ സംസ്കൃതി….പ്രകൃതിയിലെ ഇതര ജീവജാലങ്ങളുടെ നടപ്പും ഇരിപ്പും ഗണിച്ച് 84 യോഗാസനങ്ങളിലൂടെ യോഗശാസ്ത്രം എന്ന അപൂർവ്വ ജീവിതശൈലീ സംഹിത രൂപപ്പെടുത്തിയ പതഞ്ജലി മഹർഷിയുടെ ഭാരതം …..
ഭാഷയ്ക്ക് കൃത്യമായ വ്യാകരണശൈലി രചിച്ച് അതാദ്യമായി ശാസ്ത്ര നിബന്ധമായി ലോകത്തിന് സംഭാവന ചെയ്ത പാണിനി യുടെ സംസ്കൃതി ..ഇതര രാഷ്ട്രങ്ങളിലെ വിദ്യാന്വേഷികളുടെ ജ്ഞാനദാഹത്തെ ശമിപ്പിച്ച നളന്ദ തക്ഷശില പോലുള്ള ലോകോത്തര സർവ്വകലാശാലകൾക്ക് ജന്മം നൽകിയ ഭാരതം .
ലോകത്തുള്ളതെല്ലാം ഇനി വരാനിരിക്കുന്നതും ഇതിലുണ്ടെന്ന് വിനയപൂർവ്വം പ്രതിപാദിച്ച് ലോകോത്തര ഇതിഹാസങ്ങൾ സംഭാവന ചെയ്ത സംസ്കൃതി .തൂണിലും തുരുമ്പിലും പുൽക്കൊടിത്തുമ്പിലും ബ്രഹ്മത്തെക്കണ്ട്,പ്രകൃതിയെ അറിയുക എന്നാൽ അവനവനെയറിയുകയെന്നത് തന്നെയെന്നും .
വസുധൈവ കുടുംബകം… ലോകാ സമസ്താ സുഖിനോ ഭവന്തു വെന്നും..
കുറിച്ചു വച്ച സംസ്കൃതി .മനസ്സിന്റെ താളം തിരിച്ചുപിടിക്കാൻ 5000 വർഷങ്ങൾക്കു മുമ്പ് ഭഗവദ് ഗീത എന്ന ഗ്രന്ഥമെഴുതിയ ഉൽപ്പത്തി രഹസ്യത്തെ മൽസ്യകുർമ്മവരാഹം എന്ന ക്രമപ്രകാരത്തിൽ അവതരിപ്പിച്ച ..
നമ്മുടെ സംസ്കൃതി .ചുറ്റുമുള്ളതിനെ സാകൂതം നോക്കിക്കാണാനും ,
ചോദ്യങ്ങളുതിർക്കാനും ,അവയ്ക്ക് ശാസ്ത്രീയമായി ഉത്തരം കണ്ടെത്താനും ,
അവ പ്രപഞ്ചനന്മക്കായി വിന്യസിക്കാനും ഏവർക്കും കഴിയട്ടെ .