ആധുനിക ജീവിത സാഹചര്യങ്ങൾ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റപ്പെടുക എന്നതുതന്നെയാണ്. ഞാൻ, എൻ്റെ വീട്, കുടുംബം, ഭാഷ, മതം, ആശയം, വർഗ്ഗം, പ്രത്യയശാസ്ത്രം, തൊഴിലിടം എന്നതൊക്കെ പലപ്പോഴും നമുക്ക് തുരുത്തുകളായി മാറുന്നുവെന്നതാണ് യാഥാർത്ഥ്യം.
സ്നേഹത്താൽ സ്വാർത്ഥരാവുമ്പോൾ, ഓരോരുത്തരും, അറിയാതെയെങ്കിലും, അവരവരുടെ ദ്വീപുകളിൽ തളച്ചിടപ്പെടും. എന്നാൽ ഭൂമിയാകട്ടെ, എല്ലാ വൈവിധ്യങ്ങളേയും സമഗ്രതയുടെ നിറക്കൂട്ടിൽ ചേർത്തു പിടിക്കുന്നു. ആ സമ്പൂർണ്ണതയുടെ സമ്പന്നത നമുക്കും ജീവിതത്തിൽ പകർത്താം.