വാക്കിന്റെ അർത്ഥവും ശക്തിയും

വാക്കുകൾക്ക് കൃത്യമായ അർത്ഥവും കരുത്തുമുണ്ട്. ചിന്തകളിൽ നിന്ന് ജനിക്കുന്നു എന്നതിനാൽ തന്നെ വികാരവിചാരങ്ങളെ നിയന്ത്രിക്കാനോ തീ പിടിപ്പിക്കാനോ ഒരേ സമയം വാക്കിന് കഴിയും. അതിനാൽ അഗ്നിയും, ആയുധവും, സൗമ്യതയും, ശാന്തിയുമൊക്കെയായി വ്യാഖ്യാനിക്കാനുമാവും.

കരുതലോടെ വാക്ക് ഉപയോഗിക്കേണ്ടതുണ്ട്. കാരണം വാക്കിലൂടെ വെളിപ്പെടുന്നത് ഒരുവൻ്റെ മനോനില, മനോഭാവം എന്നിവയിലൂടെ അവൻ്റെ വ്യക്തിത്വം തന്നെയാണ്.
അത് നമ്മിലും, സമൂഹത്തിലും ചെലുത്തുന്ന സ്വാധീനവും, ചൈതന്യവും അനന്തമത്രേ.