സ്നേഹമാണഖിലസാരം

ഭൂമിയിൽ നിലനിൽക്കുന്ന ഏറ്റവും ഊഷ്മളമായ വികാരം സ്നേഹമത്രേ. എല്ലാ ബന്ധങ്ങളും കെട്ടുറപ്പോടെ നിൽക്കുന്നതും, പടർന്ന് പന്തലിക്കുന്നതും സ്നേഹത്തിലധിഷ്ഠിതമായാണ്.

പിതൃപുത്ര ബന്ധം, അദ്ധ്യാപക വിദ്യാർഥി ബന്ധം, രാജാ പ്രജാ ബന്ധം, ഉപഭോക്താവും ഉൽപാദകനും തമ്മിൽ, സഹോദരങ്ങൾ, മിത്രങ്ങൾ, അയൽക്കാർ എന്നിങ്ങനെ ഊടും പാവും ദൃഢസ്നേഹത്താൽ നെയ്യേണ്ട അടുപ്പങ്ങൾ അനവധിയാണ്. കലർപ്പില്ലാത്ത ഇഷ്ടങ്ങൾ സൃഷ്ടിക്കുന്ന നന്മ വ്യക്തിക്കു മാത്രമുള്ളതല്ല, കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും, സമസ്ത ലോകത്തിനും കൂടിയാണ്.